Simbu Turns Emotional At Sakka Podu Podu Raja Audio Launch
കുറെ നാളുകളായി തമിഴ് സിനിമാലോകത്ത് ചിമ്പുവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്. ഏറെക്കാലമായി ചിമ്പുവിനെക്കുറിച്ച് ഒളിഞ്ഞും മറഞ്ഞും പറഞ്ഞിരുന്ന പല കാര്യങ്ങളും നിർമാതാവ് മൈക്കിള്‍ രായപ്പൻ എന്ന നിർമാതാവ് തുറന്നുപറഞ്ഞിരിക്കുകയാണ്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളേക്കുറിച്ച് പ്രതികരിക്കാന്‍ ചിമ്പു തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തനിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ചിമ്പു സമ്മതിക്കുകയും അതിന് മാപ്പ് പറയുകയും ചെയ്തിരിക്കുകയാണ്. ഒരു പൊതുവേദിയിലാണ് താരം പരസ്യമായി തന്റെ തെറ്റിന് മാപ്പ് പറഞ്ഞത്. സന്താനം നായകനായി അഭിനയിച്ച 'സക്ക പോടു പോടു രാജ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു ചിമ്പുവിന്റെ പരസ്യമായ ക്ഷമ ചോദിക്കല്‍. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ചിമ്പുവാണ്.ചിമ്പു നായകനായി എത്തിയ എഎഎ അഥവാ അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രത്തിന്റെ പേരിലായിരുന്നു നിര്‍മാതാവ് താരത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ താരം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഓഡിയോ ലോഞ്ച് വേദിയില്‍.